നോർക്ക – പ്രവാസി ഭദ്രത പദ്ധതി – പലിശ രഹിത വായ്പയും കുറഞ്ഞ നിരക്കിലെ വായ്പയും

featured Kerala News

വിദേശങ്ങളിൽ തൊഴിൽ ചെയ്ത് മടങ്ങിയെത്തിയവരും, COVID-19-നെത്തുടർന്ന് നാട്ടിൽ തിരികെയെത്തിയവരും, തിരികെ പോവാൻ കഴിയാത്തവരുമായിട്ടുള്ളവർക്കുള്ള സംരംഭകത്വ പദ്ധതിയായ നോർക്ക – പ്രവാസി ഭദ്രത ഇന്ന് (26.08.2021) വൈകിട്ട് 5.30-ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്.

ഈ പദ്ധതി പ്രകാരം:

  • സൂക്ഷ്മ സംരംഭങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കും. കുടുംബ ശ്രീ ജില്ലാ മിഷനുകൾ വഴി നടപ്പാക്കുന്ന ഈ പദ്ധതിയിൽ സംരഭകത്വ പരിശീലനവും ലഭിക്കും. ചെറിയ സംരംഭങ്ങൾ തുടങ്ങുന്ന മുൻ പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടും.
  • കേരളാ സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലെപ്പ്മെൻറ് കോർപറേഷൻ (KSIDC) മുഖാന്തിരം 25 ലക്ഷം മുതൽ 2 കോടി വരെ സബ്സിഡി നിരക്കായ 5 % പലിശക്ക് വായ്പ ലഭ്യമാക്കും.

ഇതു സംബന്ധിച്ച് കുടുംബ ശ്രീയുമായും കെ.എസ്. ഐ.ഡി. സി യുമായി ഉദ്ഘാടനത്തോടനുബന്ധിച്ച് ധാരണാ പത്രത്തിൽ ഒപ്പ് വെക്കും. ഏറെ ആശ്വാസം നൽകുന്ന ഇത്തരം പദ്ധതികളുടെ പ്രയോജനം അർഹരായവർക്ക് ലഭ്യമാക്കാൻ പ്രവാസി വിഷയങ്ങളിൽ പ്രവർത്തിക്കുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തുമല്ലൊ.

തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.