ഒമാൻ: പുതിയ അധ്യയന വർഷം ഇന്ന് മുതൽ ആരംഭിക്കും

GCC News

ഒമാനിലെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് (2022 സെപ്റ്റംബർ 4, ഞായറാഴ്ച) മുതൽ വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കും. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 1422 സർക്കാർ വിദ്യാലയങ്ങളിലായി 729331 വിദ്യാർത്ഥികളാണ് ഒമാനിൽ പുതിയ അധ്യയന വർഷത്തിൽ തിരികെയെത്തുന്നത്. പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനായി അധ്യാപകർ ഉൾപ്പടെയുള്ള സ്‌കൂൾ ജീവനക്കാർ 2022 ഓഗസ്റ്റ് 28, ഞായറാഴ്ച മുതൽ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു.

ഇത്തരത്തിൽ 57033 അധ്യാപകരും, 10834 മറ്റു ജീവനക്കാരുമാണ് ഓഗസ്റ്റ് 28 മുതൽ ഒമാനിലെ വിദ്യാലയങ്ങളിൽ തിരികെയെത്തിയത്.