ഏഷ്യൻ കപ്പ്: സൗദി അറേബ്യ – കിർഗിസ്ഥാൻ (2 – 0)

featured Qatar

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കിർഗിസ്ഥാനെ പരാജയപ്പെടുത്തി.

മുഹമ്മദ് കനോ (35′), ഫൈസൽ അൽ ഖമാധി (84′) എന്നിവർ സൗദി അറേബ്യയ്ക്ക് വേണ്ടി ഗോളുകൾ നേടി. ഇതോടെ ഗ്രൂപ്പ് എഫിൽ സൗദി അറേബ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്തി.

എഫ് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒമാനും തായ്‌ലൻഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു.