ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 ജൂൺ 30 വരെ നീട്ടി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 ജൂൺ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഏപ്രിൽ 8 വരെ മസ്കറ്റ്-സലാല റൂട്ടിൽ മുവാസലാത്ത് ഒരു അധിക ബസ് സർവീസ് നടത്തും

2021 ഏപ്രിൽ 8 വരെ മസ്കറ്റ്-സലാല റൂട്ട് 100-ൽ ഒരു അധിക ബസ് സർവീസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

ആദായ നികുതി സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ഒമാൻ ടാക്സ് അതോറിറ്റി നിഷേധിച്ചു

2022 മുതൽ രാജ്യത്തെ വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ഒമാൻ ടാക്സ് അതോറിറ്റി നിഷേധിച്ചു.

Continue Reading

ഒമാനിലെ രാത്രികാല കർഫ്യു: ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകൾക്ക് വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി

മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ, ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകൾക്കും, ഒരു ഗവർണറേറ്റിനുള്ളിൽ തന്നെയുള്ള യാത്രകൾക്കും ഉൾപ്പടെ, എല്ലാത്തരം യാത്രകൾക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: മാർച്ച് 29 മുതൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിംഗ് ഔദ്യോഗിക പോർട്ടലിലൂടെ; നിർദ്ദേശങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്ക് പിഴ

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് ‘Sahala’ ഔദ്യോഗിക പോർട്ടലിലൂടെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുന്ന നടപടികൾ 2021 മാർച്ച് 29, തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും.

Continue Reading

ഒമാൻ: രാത്രികാല കർഫ്യു ആരംഭിച്ചു; രാജ്യത്തുടനീളം പോലീസ് ചെക്ക്പോയിന്റുകൾ നിലവിൽ വന്നു

COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: യാത്രികരെ എയർപോർട്ടിലെത്തിക്കാനും, എയർപോർട്ടിൽ നിന്ന് കൊണ്ട് വരുന്നതിനും പോകുന്നവർക്ക് കർഫ്യു വേളയിൽ സഞ്ചരിക്കാം

മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ വിമാനത്താവളങ്ങളിലേക്ക് വ്യോമയാത്രികരുമായി സഞ്ചരിക്കുന്നവർക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഒമാനിലെ രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ: ഗവർണറേറ്റുകൾക്കിടയിൽ ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തുമെന്ന് ROP

ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ ഗവർണറേറ്റുകൾക്കിടയിൽ ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഒമാൻ: രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ മാർച്ച് 28 മുതൽ; ഏതാനം പ്രവർത്തനങ്ങൾക്ക് കർഫ്യു വേളയിൽ ഇളവ് അനുവദിച്ചു

രാജ്യത്ത് 2021 മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ നിന്ന് ഏതാനം പ്രവർത്തന മേഖലകളെ ഒഴിവാക്കിയതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാനിലെ രാത്രികാല കർഫ്യു: മാർച്ച് 28 മുതൽ മുവാസലാത്ത് ബസ് സർവീസുകൾ ദിനവും വൈകീട്ട് 6 മണിവരെ പ്രവർത്തിക്കും

ഒമാനിൽ മാർച്ച് 28 മുതൽ ഏർപ്പെടുത്തുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ബസ്, ഫെറി എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി മുവാസലാത്ത് അറിയിച്ചു.

Continue Reading