ഒമാൻ: സുൽത്താൻ തുർക്കി ബിൻ സൈദ് റോഡ് പദ്ധതിയുടെ 7 കിലോമീറ്റർ ഭാഗം തുറന്ന് കൊടുത്തു

GCC News

സുൽത്താൻ തുർക്കി ബിൻ സൈദ് റോഡ് പദ്ധതിയുടെ 7 കിലോമീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്ന് കൊടുത്തു. 2026 മെയ് 21-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

The Ministry of Transport, Communications and Information Technology opened a new section of the Sultan Turki bin Said Road, which extends between the Wilayat of Al Kamil W’al Wafi and the Wilayat of Sur in South A’Sharqiyah Governorate.https://t.co/uwTPmgIFS0 pic.twitter.com/wWRW7IxvHx— Oman News Agency (@ONA_eng) May 21, 2026

ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും, റോയൽ ഒമാൻ പോലീസും ചേർന്നാണ് തുർക്കി ബിൻ സൈദ് റോഡിന്റെ ഈ ഏഴ് കിലോമീറ്റർ നീളമുള്ള പുതിയ ഭാഗം ഉദ്ഘാടനം ചെയ്തത്.

Source: Oman News Agency.

സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വിലായത്തിനെയും, അൽ വാഫി വിലായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. മാസ്‌ലാഖിൽ നിന്ന് ആരംഭിച്ച് സുർ ഗേറ്റിലൂടെ കടന്ന് പോകുന്ന രീതിയിൽ റോയൽ ആർമി ഓഫ് ഒമാൻ ക്യാമ്പിന് സമീപമുള്ള സെഹ്‌ അൽ മതർ വരെ നീളുന്നതാണ് ഇപ്പോൾ തുറന്ന് കൊടുത്ത ഈ പുതിയ ഭാഗം.