ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനായി പൊതു വൈഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 27-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Public Wi-Fi can be more dangerous than you think. From data theft to malware attacks and even hackers taking control of your device, the risks are real.
— Dubai Policeشرطة دبي (@DubaiPoliceHQ) October 27, 2025
Stay smart.
Use secure networks only.#Stayaware #CyberSecurity pic.twitter.com/KH6EhAmnTu
പൊതു വൈഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നത് സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോരുന്നതിനും, മറ്റുള്ളവർ നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനും ഇടയാക്കാമെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.
ഇത്തരം നെറ്റ്വർക്കുകളിൽ നിന്ന് നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങൾ മാൽവെയറുകൾ ഉൾപ്പടെയുള്ള ദോഷകരമായ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് ഇരയാകുന്നതിനും സാധ്യതയുണ്ടെന്ന് ദുബായ് പോലീസ് കൂട്ടിച്ചേർത്തു.

