ഷാർജ: 2026 ജൂലൈ 1 മുതൽ പെയ്ഡ് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടാൻ തീരുമാനം

GCC News

ഷാർജയിലുടനീളമുള്ള പണമടച്ചുള്ള പാർക്കിംഗ് സമയം 2026 ജൂലൈ 1 മുതൽ അർദ്ധരാത്രി വരെ നീട്ടാൻ തീരുമാനിച്ചു. 2026 ജൂൺ 24-നാണ് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഷാർജ എമിറേറ്റിലുടനീളമുള്ള ഏകദേശം 124000 പൊതു പാർക്കിംഗ് സ്ഥലങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്. പാർക്കിംഗ് ഫീസിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

ഷാർജ, കൽബ, ഖോർഫക്കാൻ, അൽ ദൈദ് തുടങ്ങിയ നഗരങ്ങളിലെ എല്ലാ പൊതു പാർക്കിങ് ഇടങ്ങൾക്കും (മഞ്ഞ സൈൻബോർഡുകൾ ഉൾപ്പടെ) ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ട്. ഇതോടെ ഷാർജയിലെ പാർക്കിംഗ് ഇടങ്ങളിൽ രാവിലെ 8 മണിമുതൽ അർദ്ധരാത്രി വരെ പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.

വെള്ളിയാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും പാർക്കിംഗ് (അവധി ദിവസങ്ങൾ ഉൾപ്പെടെ ആഴ്ച മുഴുവൻ ഫീസ് ഈടാക്കുന്ന നിയുക്ത മേഖലകളിൽ ഒഴികെ) സൗജന്യമായി തുടരുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.