ചതുരപ്പുളി കൊണ്ട് ഒരു രുചികരമായ ജ്യൂസ്

Drinks Fruit Jucie Ruchikoott

നക്ഷത്രപ്പുളി, തോടമ്പുളി (Carambola or star fruit) എന്നീ പേരുകളിൽ അറിയപ്പെടുന്ന ചതുരപ്പുളി കൊണ്ട് അതി രുചികരമായ ഒരു പാനീയം.

പഴുത്താൽ സ്വർണ്ണനിറമായിരിക്കും ഈ പഴത്തിനു. ജ്യൂസ് ഉണ്ടാക്കുവാൻ നല്ല പഴുത്ത ചതുരപ്പുളി തിരഞ്ഞെടുക്കുക.

ആവശ്യമായ വിഭവങ്ങൾ:

പഴുത്ത ചതുരപ്പുള്ളി – 4 എണ്ണം
പഞ്ചസാര – ആവശ്യത്തതിന്
ഐസ് ക്യൂബ്സ് – 3
നാരങ്ങാ നീര് – അര നാരങ്ങയുടെ
തണുത്ത വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  • നല്ല പോലെ പഴുത്ത ചതുരപ്പുളി വൃത്തിയായി കഴുകി എടുക്കുക. ചതുരപ്പുളിയുടെ ഓരോ ഇതളുകളുടെയും വരമ്പ് പോലെയുള്ള മേൽ അറ്റം കത്തികൊണ്ട് മുറിച്ച് നീക്കിയ ശേഷം, ചതുരപ്പുളി ചെറുതായി അരിയുക.
  • മിക്സിയുടെ ജാറിൽ അരിഞ്ഞ ചതുരപ്പുളിയും, ആവശ്യത്തിന് പഞ്ചസാരയും, അര കപ്പ് തണുത്ത വെള്ളവും, ഐസ് ക്യൂബുകളും ചേർത്ത് അടിച്ചെടുക്കുക.
  • ഇതിൽ മധുരം നോക്കിയശേഷം ആവശ്യമെങ്കിൽ കൂടുതൽ പഞ്ചസാരയും നാരങ്ങാ നീരും ചേർക്കുക. നേർപ്പിക്കാനായി ആവശ്യത്തിന് വെള്ളം ചേർത്ത് ഒന്ന് കൂടി മിക്സിയിൽ അടിക്കുക.
  • അരിച്ചെടുത്ത ശേഷം സെർവിങ് ഗ്ലാസ്സിലേക്ക് പകരാം.

അല്പം തേൻ കൂടി ചേർത്താൽ ഈ ജ്യൂസ് കൂടുതൽ രുചികരമാക്കാം.

ജ്യൂസ് കൂടാതെ ഈ പഴം അച്ചാറുണ്ടാക്കാനും, കറികളിൽ പുളിരസത്തിനായും ജാം, ജെല്ലി, ചട്നി, വൈൻ എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ടു്.

തയ്യാറാക്കിയത്:
ഹാംലറ്റ്. ഇ
കൊച്ചി

2 thoughts on “ചതുരപ്പുളി കൊണ്ട് ഒരു രുചികരമായ ജ്യൂസ്

Leave a Reply

Your email address will not be published. Required fields are marked *