പ്രാതലിനും, വൈകുന്നേരത്തെ ചായക്കും, അവിൽ/ അവൽ ഉപയോഗിച്ച്, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമായ ഒരു വിഭവം.
ചേരുവകൾ :
ബ്രൗൺ അവിൽ – 1 കപ്പ്
സവാള – 1 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – രണ്ടോ മൂന്നോ അല്ലി
പച്ചമുളക് – 3 എണ്ണം
മുളക് പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
കോഴിമുട്ട – 2 എണ്ണം
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
- ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം, കടുക് പൊട്ടിക്കുക.
- ഇതിനു ശേഷം കറിവേപ്പില, സവാള എന്നിവയും അല്പം ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക
- ഇതിലേയ്ക്ക് ചെറുതായരിഞ്ഞ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക.
- ഇതിന്റെ പച്ചമണം മാറിവരുമ്പോൾ അതിലേയ്ക്ക് രണ്ടുമുട്ട പൊട്ടിച്ചൊഴിക്കുക.
- മുട്ട പകുതി പാകമാകുമ്പോൾ അതിലേയ്ക്ക് അവിൽ ചേർക്കുക, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ചിക്കിയെടുക്കുക.
- സ്വാദിഷ്ട്ടമായ അവിൽ ബുർജ്ജി തയ്യാർ!
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാവുന്ന ഒരു വിഭവം. മുട്ട വേണ്ടാത്തവർക്കാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് വഴറ്റി എടുത്താലും മതിയാകും.
തയ്യാറാക്കിയത് : ഷാക്കിർ അബ്ദുൾഖാദർ, അബുദാബി
വറൈറ്റിയായ ഒരു വിഭവം … So thanks ,..