അബുദാബി: പൊതു മേഖലയിലെ ഈദ് അവധി ഏപ്രിൽ 8 മുതൽ ആരംഭിക്കും

featured UAE

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് അബുദാബി സർക്കാർ അറിയിപ്പ് നൽകി. 2024 ഏപ്രിൽ 1-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് 2024 ഏപ്രിൽ 8, തിങ്കളാഴ്ച മുതൽ ഏപ്രിൽ 14, ഞായറാഴ്ച്ച വരെയാണ് ഈദുൽ ഫിത്ർ അവധി നൽകിയിരിക്കുന്നത്.

ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം അബുദാബിയിലെ സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ ഏപ്രിൽ 15, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.