കുവൈറ്റ്: 20 പുതിയ COVID-19 കേസുകൾ സ്ഥിരീകരിച്ചു

GCC News

കുവൈറ്റിൽ 20 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 100 ആയി. ഇതോടെ GCC-യിൽ ബഹ്‌റൈൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള രാജ്യമാണ് കുവൈറ്റ്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 15 പേർ ഇറാനിൽ നിന്ന് വന്ന കുവൈറ്റി പൗരന്മാരാണ്. ഇവർ നിലവിൽ സൂക്ഷ്മനിരീക്ഷണത്തിൽ തുടരുന്നു. ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയ രണ്ട് കുവൈറ്റി പൗരന്മാർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരിൽ രണ്ട് പേർ ഈജിപ്തിൽ നിന്നും, ഒരാൾ സ്പെയിനിൽ നിന്നും ഉള്ളവരാണ്.